Top
24
Friday, November 2017
About UsE-Paper

താര ഫിഗറുകളില്‍ സിറാജിന്റെ പകര്‍ന്നാട്ടം

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 പെരിന്തല്‍മണ്ണ > ആയുധബലംകൊണ്ടും അംഗബലംകൊണ്ടും ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായി പിറന്നവര്‍ ആരുമില്ല മക്കളെ.. മടങ്ങിപ്പോ...ഒരുവടക്കന്‍ വീരഗാഥയിലെ ചന്തുവായി മമ്മൂട്ടി തകര്‍ത്താടിയ രംഗം സിറാജ് ആവര്‍ത്തിക്കുകയാണ് മമ്മൂട്ടിയുടെ അതേ രൂപഭാവത്തിലും ശബ്ദത്തിലും. തീര്‍ന്നില്ല, മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ വൈഭവം പ്രേക്ഷകര്‍ കൈയടിച്ച് അംഗീകരിച്ച മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍, ദേവാസുരം  തുടങ്ങിയ സിനിമകളിലെ ക്ളൈമാക്സ് രംഗങ്ങളിലെ കിടിലം ഡയലോഗുകള്‍ സിറാജ് പകര്‍ന്നാടിയപ്പോള്‍ സദസ്സ്് അത്ഭുതംകൂറി. 

അനുകരണങ്ങള്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അതില്‍നിന്നൊക്കെ ഏറെ വേറിട്ടതായിരുന്നു സിറാജ് പയ്യോളിയുടെ ഫിഗര്‍ ഷോ. സാങ്കേതിക സംവിധാനങ്ങളുടേയോ വമ്പന്‍ കോസ്റ്റ്യൂമുകളുടേയൊ സഹായമില്ലാതെ എത്ര അനായാസമാണ് ആ മുഖത്ത് താരഭാവങ്ങള്‍ മിന്നിമറയുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജോസ് പ്രകാശ്, ശങ്കര്‍, ബാലന്‍ കെ നായര്‍, എം എം നമ്പ്യാര്‍, രവീന്ദ്രന്‍, രതീഷ്, സത്യന്‍, മധു, ജയന്‍ തുടങ്ങി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളുടെ മുഖഭാവങ്ങള്‍ കിറുകൃത്യമാണ് ആ മുഖത്ത്. 
ഗാനരംഗങ്ങളിലും ഹിറ്റ് സീനുകളിലും അവരുടെ മാനറിസങ്ങളും ചെറിയ ഭാവവ്യത്യാസംപോലും അതേപടി അവതരിപ്പിച്ചു സിറാജ്.

Related News

കൂടുതൽ വാർത്തകൾ »