23 September Sunday

മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാള്‍ ബോണസ് കാര്‍ഡ് വിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

 മഞ്ചേരി > നഗരസഭാ പരിധിയിലെ മുഴുവന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്ന  റഷീദ് സീനത്ത് വെഡ്ഡിങ് മാള്‍ ബോണസ് കാര്‍ഡ് നഗരസഭാ ചെയര്‍ പേഴ്സണ്‍ വി എം സുബൈദ വിതരണംചെയ്തു. 

'സീനത്ത്' ജീവനക്കാര്‍ക്കുമാത്രം നല്‍കിയിരുന്നതാണ് ബോണസ് കാര്‍ഡ്. ഓട്ടോത്തൊഴിലായി അസോസിയേഷനുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഓട്ടോത്തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും  കാര്‍ഡ് നല്‍കാന്‍ തീരുമാനമായത്. ഓട്ടോഡ്രൈവര്‍മാര്‍ക്ക് യൂണിഫോമും വിതരണംചെയ്തു. 
ചടങ്ങില്‍ എംഡി സീനത്ത് റഷീദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ  ഇ വി അബ്ദുറഹ്മാന്‍,  ശിഹാബ് മേച്ചേരി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജസ്റ്റിന്‍ രാജ്, സീനിയര്‍ ജനറല്‍ മാനേജര്‍  കെ ടി  മഹറൂഫ്, ജനറല്‍ മാനേജര്‍ നാസര്‍, ഓട്ടോത്തൊഴിലാളി അസോസിയേഷന്‍ നേതാക്കളായ കെ ദേവദാസ്, മുഹമ്മദ് പത്രിയാല്‍, മുഹമ്മദ് കാരക്കുന്ന്,  നൌഷാദ് ആലങ്ങാടന്‍, ഇ പി  ഗോപാലകൃഷ്ണന്‍, പ്രവീണ്‍ മറുകര, പി രാജഗോപാല്‍, മുജീബ് പത്രിയാല്‍ എന്നിവര്‍ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top