21 October Sunday
ദേശാഭിമാനി പ്രചാരണം

ആയിരങ്ങൾ പങ്കാളിയാകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018
 
മലപ്പുറം
കേരളത്തിന്റെ സാമൂഹ്യവികാസത്തിന് പുരോഗമന നിലപാടുകളാൽ ഗതിവേഗം പകർന്ന ദേശാഭിമാനിക്ക് കരുത്തായി മലപ്പുറം കുതിക്കുന്നു. ലക്ഷം ലക്ഷ്യത്തിലേക്കുള്ള പ്രായണത്തിൽ ആയിരങ്ങൾ പങ്കാളിയാകുകയാണ്. സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനിയെ മനസ്സിലേറ്റിക്കഴിഞ്ഞു, നാടും നഗരവും.
നിലമ്പൂർ കെഎഫ്ആർഐയിലെ സിഐടിയു യൂണിയനിലുള്ള 24 തൊഴിലാളികളും  ദേശാഭിമാനി വാർഷിക വരിക്കാരായി. ക്യാമ്പയിൻ ഏരിയാ ഉദ്ഘാടനം ചന്തക്കുന്ന് ലോക്കലിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് യൂണിയൻ സെക്രട്ടറി ശാന്തയിൽനിന്ന് വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി നിർവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, സിഐടിയു ഏരിയാ പ്രസിഡന്റ് മാട്ടുമ്മൽ സലീം, സിപിഐ എം ലോക്കൽ സെക്രട്ടറി ടി പി  യൂസഫ്, ഷാജി കരിമ്പുഴ എന്നിവർ സംസാരിച്ചു.    
നിലമ്പൂർ എംപ്ലോയീസ് കോ–ഓപറേറ്റീവ് കൺസ്യൂമർ സ്റ്റോർ ജീവനക്കാരും  ഡയറക്ടർമാരും നിലമ്പൂർ വനിതാ സഹകരണ സംഘം ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി. നിലമ്പൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി എം ഷൗക്കത്ത്, ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ, കെ പി രാമചന്ദ്രൻ, വനിതാ സഹകരണ സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി പ്രചാരണത്തിന് മഞ്ചേരിയിലും ആവേശകരമായ പ്രതികരണമാണ്. 23ന് ആരംഭിച്ച പ്രചാരണത്തിൽ ആഴ്ചകൾക്കുള്ളിൽ നൂറുകണക്കിനാളുകൾ വാർഷിക വരിക്കാരായി. 10,000 പുതിയ വാർഷിക വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ പുരോഗമിക്കുന്നത്. പത്ത് ലോക്കൽ കമ്മിറ്റികൾക്ക് കീഴിലായി 148 ബ്രാഞ്ചിലും പരമാവധി വീടുകളിലും ദേശാഭിമാനി എത്തിക്കാനുള്ള ശ്രമത്തിലാണ് പാർടി പ്രവർത്തകർ. മിക്ക ബ്രാഞ്ചുകളും  ക്വോട്ട പൂർത്തീകരിച്ചു. നഗരത്തിലും വഴിയോരങ്ങളിലും പ്രചാരണ ബോർഡുകളും ഉയർന്നു. തൃക്കലങ്ങോട് ലോക്കൽ കമ്മിറ്റിയുടെ പത്രം ക്യാമ്പയിൻ മതപ്രഭാഷകൻ സുലൈമാൻ മേലേതിൽനിന്ന് ലോക്കൽ സെക്രട്ടറി കെ കുട്ട്യാപ്പു വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി ആരംഭിച്ചു.
പ്രധാന വാർത്തകൾ
Top