Top
17
Sunday, December 2017
About UsE-Paper

സ്ഥാനാര്‍ഥികളില്‍ വോട്ടുചെയ്തത് ബഷീര്‍മാത്രം

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീര്‍ മമ്പുറം ജിഎംഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 22-ല്‍ വോട്ട് ചെയ്യുന്നു

 

വേങ്ങര > ആറ് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും വേങ്ങരയില്‍ വോട്ടുചെയ്യാനായത് മണ്ഡലത്തിന്റെ സ്വന്തം സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിനുമാത്രം. മറ്റ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തിനുപുറത്തുനിന്നുള്ളവരാണ്. രാവിലെ ഒമ്പതോടെ എആര്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം ജിഎല്‍പി സ്കൂളിലെ 22-ാം നമ്പര്‍ ബൂത്തില്‍ ഭാര്യ ഡോ. കെ പി ഷംഷാദ ഹുസൈനും ഒന്നര വയസുകാരി മകള്‍ ഇനിയ ഇശലും മറ്റ് കുടുംബാംഗങ്ങളുമൊത്താണ് ബഷീര്‍ വോട്ടുചെയ്യാനെത്തിയത്. രാഷ്ട്രീയ പാര്‍ടി നേതാക്കളില്‍ പ്രധാനപ്പെട്ട ആര്‍ക്കും മണ്ഡലത്തില്‍ വോട്ടില്ല. 
രാവിലെ എആര്‍ നഗര്‍ പഞ്ചായത്തിലെ മറ്റ് ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് ബഷീര്‍ സ്വന്തം ബൂത്തിലേക്ക് വന്നത്. വേങ്ങരയില്‍ പുതുയുഗപ്പിറവിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.  ശുഭപ്രതീക്ഷയുണ്ട്. എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണെന്നും ബഷീര്‍ പറഞ്ഞു.