Top
15
Friday, December 2017
About UsE-Paper

ബീപ് ബീപ്... ഒപ്പം സ്ക്രീനില്‍ തെളിഞ്ഞു

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

 

വേങ്ങര > 'നേരത്തെ, ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യുമ്പോള്‍  ആര്‍ക്ക് വോട്ടുചെയ്തു എന്ന് ഉറപ്പാക്കാമായിരുന്നു. മെഷീനായപ്പോള്‍ ബീപ് കേള്‍ക്കും എന്നല്ലാതെ വോട്ട് ശരിയായോ എന്ന് അറിയില്ലാരുന്നു. ഇപ്പോള്‍ ഈ വീവി പാറ്റില്‍ വോട്ടുചെയ്തപ്പോള്‍ എല്ലാം ശരിയായി'- കച്ചേരിപ്പടി തന്‍വീറുല്‍ ഇസ്ളാം മദ്രസ ബൂത്തില്‍ വോട്ട് ചെയ്തിറങ്ങിയ അറുപതുകഴിഞ്ഞ ഫാത്തിമ സന്തോഷത്തോടെ പറഞ്ഞു. 
കന്നി വോട്ടര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ പുതുമയായിരുന്നു. സ്ക്രീനില്‍ ആര്‍ക്ക് വോട്ടുചെയ്തു എന്ന് ഉറപ്പിക്കാനാകുന്നത്. വേങ്ങര മണ്ഡലത്തില്‍ സംസ്ഥാനത്ത് ആദ്യമായി വിവി  പാറ്റ് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഇതിനാവശ്യമായ മെഷീന്‍ നേരത്തെ തന്നെ എത്തിച്ചിരുന്നു. വോട്ടുചെയ്തവര്‍ക്കെല്ലാം ഇത് സംതൃപ്തി നല്‍കി. 
അഞ്ച് മാതൃകാ ബൂത്തുകളും അഞ്ച് വനിതാ ബൂത്തുകളും ഉണ്ടായിരുന്നു. ഹരിതസന്ദേശം പ്രചരിപ്പിക്കുന്ന ബൂത്തുകളെയാണ് മാതൃകകളായി അവതരിപ്പിച്ചത്. വനിതാ ബൂത്തുകളില്‍ വനിതകള്‍ മാത്രമായിരുന്നു പോളിങ് ഉദ്യോഗസ്ഥര്‍. ഇവിടെ, വോട്ടുചെയ്യാന്‍ പുരുഷന്മാരുമുണ്ടായിരുന്നു.