Top
20
Tuesday, February 2018
About UsE-Paper

എസ്വിഇപി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

 എടപ്പാള്‍ > കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി വനിതകള്‍ക്കുള്ള സ്റ്റാര്‍ട്ടപ് വില്ലേജ് സംരംഭകത്വ (എസ്വിഇപി) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എടപ്പാള്‍ ഗോള്‍ഡന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു. 

പദ്ധതിയുടെ കേരള മോഡല്‍ സംസ്ഥാനതല ഉദ്ഘാടനമാണ് എടപ്പാളില്‍ നടന്നത്. ഗ്രാമീണ വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പരിശീലനം, ധനസഹായം, മറ്റ് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഗ്രാമീണ വനിതകള്‍ക്ക് സ്വന്തമായി വരുമാനമുണ്ടാക്കുക, ഉല്‍പ്പാദന പ്രക്രിയയിലെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയതലത്തില്‍തന്നെ ആദ്യമായി പൂര്‍ണമായും സംസ്ഥാന വിഹിതമുപയോഗിച്ച് പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ഏക ബ്ളോക്ക് പഞ്ചായത്താണ് പൊന്നാനി. ഇതിന്റെ വിജയത്തിനുശേഷം മറ്റ് ബ്ളോക്കുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് തീരുമാനം.
ചടങ്ങില്‍ പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി അധ്യക്ഷയായി. എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി ബിജോയി, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ പി കവിത, പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി പി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. എം ബി ഫൈസല്‍, കെ ദേവുക്കുട്ടി, എടപ്പാള്‍ പഞ്ചായത്തംഗം പി വി രാധിക, സിപിഐ എം എടപ്പാള്‍ ഏരിയാ സെക്രട്ടറി സി രാമകൃഷ്ണന്‍, ടി പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. 
ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി കെ ഹേമലത സ്വാഗതവും കുമാരി ദേവി പ്രിയ നന്ദിയും പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »