15 December Saturday

ജലരക്ഷ സർട്ടിഫിക്കറ്റ‌് വിതരണവും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

പ്രളയക്കെടുതിയിൽ വിവിധ ജില്ലകളിൽ സേവനംനടത്തിയ എംഎസ്‌പി ബറ്റാലിയനിലെ പൊലീസ്‌ ഉദ്യോഗസ്ഥരെ അനുമോദിച്ചപ്പോൾ

 

മലപ്പുറം
പ്രളയരക്ഷാപ്രവർത്തനങ്ങളിൽ  പങ്കെടുത്ത എംഎസ‌്പി മലപ്പുറം യൂണിറ്റിലെ പൊലീസ‌് ഉദ്യോഗസ്ഥരെ അനുമോദിച്ചു. തൃശൂർ, വയനാട‌് ജില്ലകളിൽ ജലരക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത നൂറിലേറെ പൊലീസുകാരെയാണ‌് അനുമോദിച്ചത‌്. സർട്ടിഫിക്കറ്റ‌് വിതരണവും അനുമോദനവും ആംഡ‌് പൊലീസ‌് ബറ്റാലിയൻ ഐജി ഇ ജെ ജയരാജ‌് നിർവഹിച്ചു.  എംഎ‌സ‌്പി  കമാൻഡന്റ‌് യു അബ്ദുൾ കരിം അധ്യക്ഷനായി. അസിസ‌്റ്റന്റ‌്  കമാൻഡന്റ‌് ഹബീബ‌് റഹ്മാൻ, കെപിഒഎ എംഎസ‌്പി സെക്രട്ടറി പി കുഞ്ഞായി, കെപിഎ എംഎസ‌്പി സെക്രട്ടറി ബിജേഷ‌്, എംഎസ‌്പി മാനേജർ ജി  ഗോപകുമാർ, അഡ‌്മിനിസ‌്ട്രേറ്റീവ‌് അസിസ്റ്റന്റ‌് ടി പ്രേമ,  ഡോ. രഞ്ജിത്ത‌് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ‌് കമാൻഡന്റ‌്  ടി ശ്രീരാമ സ്വാഗതവും ആംഡ‌് പൊലീസ‌് ഇൻസ‌്പെക്ടർ റോയി റോജസ‌്  നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top