20 October Saturday

കാടാമ്പുഴ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 

വളാഞ്ചേരി 
കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ നവരാത്രി നൃത്ത–സംഗീതോത്സവം തുടങ്ങി. സാംസ‌്കാരികസമ്മേളനം സിനിമാതാരം ജയരാജ്‌ വാരിയർ  ഉദ‌്ഘാടനംചെയ്തു. 
മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി എൻ ശിവശങ്കരൻ അധ്യക്ഷനായി. ജില്ലാ ജഡ്‌ജി ബാലകൃഷ്ണൻ,  സീരിയൽ താരം സ്നേഹ ദിവാകരൻ എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ബോർഡ്‌ മലപ്പുറം ഏരിയാ കമ്മിറ്റി മെമ്പർ ഡോ. ശശിധരൻ ക്ലാരി, ദേവസ്വം ബോർഡ്‌ അസിസ്റ്റന്റ് കമീഷണർ എം വി സദാശിവൻ, ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി സി ബിജു സ്വാഗതവും മാനേജർ പി വി അച്യുതവാരിയർ  നന്ദിയും പറഞ്ഞു. 
ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ നാട്യകളരി നേതൃത്വത്തിൽ കൈരളി ചാനൽ മാമ്പഴം പ്രോഗ്രാം ഫെയിം കലയും സംഘവും അവതരിപ്പിച്ച നൃത്തനൃത്യവും അരങ്ങേറി. വ്യാഴാഴ്ച വൈകിട്ട് 6.30ന് ജുഗൽബന്ദി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top