15 November Thursday

മൺമറഞ്ഞ കൃഷിരീതി വീണ്ടെടുത്ത് കാടിന്റെ മക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
സ്വന്തം ലേഖകൻ
നിലമ്പൂർ
മൺമറഞ്ഞ കൃഷിസമ്പ്രദായം വീണ്ടെടുത്ത് ആദിവാസി കോളനികൾ. പണ്ടുകാലങ്ങളിൽ കൃഷിചെയ്തിരുന്നതും ഇന്ന് പ്രചാരത്തിൽ കുറവുള്ളതുമായ വിത്തിനങ്ങൾ പരമ്പരാഗതരീതിയിൽ കൃഷിചെയ്യുകയാണ് കരുളായി പഞ്ചായത്തിലെ ആദിവാസികൾ. 
മുണ്ടക്കയം, മാഞ്ചീരി, നെടുങ്കയം ആദിവാസി കോളനികളിലാണ് നഷ്ടപ്പെട്ട കൃഷിപാഠങ്ങൾ വീണ്ടെടുക്കുന്നത‌്. 2017﹣18 ജനകീയാസൂത്രണ പദ്ധതിയിൽ കൃഷിഭവനും പഞ്ചായത്തും നൽകിയ കിഴങ്ങ് വർഗങ്ങളാണ് കൃഷിചെയ്യുന്നത്. ഇഞ്ചി, മഞ്ഞൾ, കൂർക്ക  എന്നിവയാണ് പ്രധാനയിനങ്ങൾ. കൂടാതെ വാഴ, ചേമ്പ്, ചേന എന്നിവയുമുണ്ട്.  മാർച്ചിൽ തുടങ്ങിയ കൃഷി വിളവെടുക്കാനായിട്ടുണ്ട‌്. 
പുതിയ ഭക്ഷണശീലങ്ങളിലേക്ക് വഴിമാറിയ ആദിവാസികളെ ഗതകാല കാർഷിക സംസ്കാരത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ് ലക്ഷ്യം. ഇത്തരമൊരു പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്. 
പരമ്പരാഗത കൃഷിരീതികളിൽനിന്ന് ആദിവാസികൾ പിൻമാറിയതിനാലാണ‌് ഇത്തരമൊരു പദ്ധതിക്ക‌് കൃഷി വകുപ്പും പഞ്ചായത്തും  മുന്നിട്ടിറങ്ങിയത്. എല്ലാ കോളനികളിലും 50  മുതൽ 70 കുടുംബങ്ങൾവരെയുണ്ട്. അവരിൽ ഭൂരിപക്ഷംപേരും തങ്ങൾക്കുള്ള അഞ്ച് സെന്റിലും ആറ് സെന്റിലുമാണ് കൃഷിചെയ്യുന്നത്.  നേരത്തെ നെടുങ്കയം ആദിവാസി കോളനി നിവാസികൾ തേനീച്ച കൃഷി ആരംഭിച്ച് ശ്രദ്ധനേടിയിരുന്നു.
പ്രധാന വാർത്തകൾ
Top