16 October Tuesday

അമ്പുമല ഒറ്റപ്പെട്ടു

എം സനോജ്Updated: Saturday Aug 11, 2018
 
നിലമ്പൂർ 
കനത്ത മഴയിൽ ചാലിയാർ പന്തീരായിരം ഉൾവനത്തിലെ അമ്പുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പേമാരിയിലും വെള്ളപ്പൊക്കത്തിലും കോളനിയിലേക്കുള്ള കാനനപാതയും ഇരുമ്പുനടപ്പാലവും പൂർണമായും തകർന്നു. 21 വീടുകളിലായി 85 പേരാണ് ഇവിടെയുള്ളത‌്. 
 ഇടിവണ്ണയിൽനിന്ന് ഒമ്പതുകിലോമീറ്റർ കാനനപാത താണ്ടിവേണം  കോളനിയിലെത്താൻ. എന്നാൽ ഈ വഴി തകർന്ന് യാത്ര ദുഷ്‌കരമായി.  മരങ്ങളും കല്ലുകളും വീണ് പാതയിൽ പലയിടത്തും തടസ്സമുണ്ടായിട്ടുണ്ട്. ഇരുമ്പുപാലം തകർന്നതിനാൽ കക്കാടംപൊയിൽവഴി മലയിറങ്ങി കുറുവൻ പുഴക്കുകുറുകെ കോളനിയിലേക്ക് പ്രവേശിക്കാനുള്ള വഴിയുമടഞ്ഞു. 
പുഴയിൽ ജലനിരപ്പും ഒഴുക്കുംകൂടിയതും കോളനി നിവാസികളെ ആശങ്കയിലാക്കുന്നു. ഭക്ഷണവും വെളിച്ചവുമില്ലാതെ കോളനി നിവാസികൾ നെട്ടോട്ടത്തിലാണ്. 
ഐടിഡിപി ഉദ്യോഗസ്ഥർ  ഉൾവനങ്ങളിലെ ആദിവാസി കോളനികൾ സന്ദർശിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട‌്. കോളനി നിവാസികൾ താൽക്കാലിക പാലമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതും ഒലിച്ചുപോകുമെന്ന ആശങ്കയുമുണ്ട‌്.
പ്രധാന വാർത്തകൾ
Top