Top
19
Monday, February 2018
About UsE-Paper

പ്രതിദിന കളക്ഷനായ 2 ലക്ഷം തട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

Friday Nov 10, 2017
വെബ് ഡെസ്‌ക്‌
രാജേഷ് രാധാകൃഷ്ണന്‍

 മലപ്പുറം > കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണക്കുകളില്‍ തിരിമറികാണിച്ച് രണ്ടുലക്ഷം രൂപ തട്ടിയ കേസില്‍ ഒളിവിലായിരുന്ന കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം മറ്റക്കര കരിമ്പനി സ്വദേശി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണന്‍ (29)ആണ് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. മലപ്പുറം കെഎസ്ആര്‍ടിസിയിലെ കണ്ടക്ടറാണ് രാജേഷ്. 

2013-14 കാലത്ത് കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലെയും ടിക്കറ്റ് വഴി ലഭിച്ച പണം ഓഫീസില്‍ അടയ്ക്കാതെ അപഹരിച്ചതായാണ് പരാതി. 2015-ല്‍ ആണ് കേസ് എടുത്തത്. രാജേഷിനെ കെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തു. പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി എറണാകുളം, കോട്ടയം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍കഴിഞ്ഞുവരുന്നതിനിടെയാണ് എറണാകുളത്തുനിന്ന് പിടിയിലായത്.മലപ്പുറം പൊലീസിലെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, മന്‍സൂറലി മാര്യാട് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.