Top
19
Sunday, November 2017
About UsE-Paper

വനിതകള്‍ക്കുള്ള സ്റ്റാര്‍ട്ടപ് വില്ലേജ് സംരംഭകത്വ പരിപാടിയുടെ ഉദ്ഘാടനം ഇന്ന്

Friday Nov 10, 2017
വെബ് ഡെസ്‌ക്‌

 എടപ്പാള്‍ > കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗ്രാമീണ ഉപജീവനമിഷന്റെ ഭാഗമായി നടത്തുന്ന  സ്റ്റാര്‍ട്ടപ് വില്ലേജ് സംരംഭകത്വ പരിപാടി (എസ്വിഇപി) പദ്ധതിയുടെ കേരള മോഡല്‍ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് എടപ്പാളില്‍ നടക്കും. ഗ്രാമീണ വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍, ധനസഹായങ്ങള്‍, മറ്റ് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ദേശീയതലത്തില്‍തന്നെ ആദ്യമായി പൂര്‍ണമായും സംസ്ഥാന വിഹിതമുപയോഗിച്ച് പദ്ധതി നടപ്പാക്കുന്ന കേളത്തിലെ ഏക ബ്ളോക്ക് പഞ്ചായത്താണ് പൊന്നാനി. ഇതിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. കുടുംബശ്രീയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. വ്യക്തിഗത സംരംഭകര്‍ക്ക് ഒരുലക്ഷം രൂപയും, ഗ്രൂപ്പ് സംരംഭകര്‍ക്ക് അഞ്ച് ലക്ഷം രൂപയും, കമ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ടായിനാല് ശതമാനം പലിശക്ക് നല്‍കിക്കൊണ്ടായിരിക്കും സംരംഭങ്ങള്‍ ആരംഭിക്കുക. വെള്ളിയാഴ്ച രാവിലെ 10ന് എടപ്പാള്‍ പൊന്നാനി റോഡിലെ ഗോള്‍ഡന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനംചെയ്യുമെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി കെ ഹേമലത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.