17 July Tuesday

കാണി ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Nov 10, 2017

 എടപ്പാള്‍ > കാണി ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസില്‍ നടക്കും. ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററികള്‍, ലഘുചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ഇരുപത്തഞ്ചിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി, പ്രാദേശിക ഗ്രന്ഥശാലകള്‍, ക്ളബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്രോത്സവം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍  ഉദ്ഘാടനംചെയ്യും. ശനിയാഴ്ച വൈകിട്ട് ഓപ്പണ്‍ ഫോറം ചലച്ചിത്ര നിരൂപകന്‍ എം സി രാജനാരായണന്‍ ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഫിലിം സൊസൈറ്റി ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു ഉദ്ഘാടനംചെയ്യും. 
പ്രദര്‍ശനങ്ങള്‍ എല്ലാ ദിവസവും രാവിലെ 9.15ന് ആരംഭിക്കും.100 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഫോണ്‍: 9447924898, 9495095390,9495907122. മുരളി മേലെപ്പാട്ട്, വി എം ഹരിഗോവിന്ദ്, പി എം സുരേഷ് കുമാര്‍, കുഞ്ഞപ്പ പിടവനൂര്‍, പന്താവൂര്‍ ശങ്കരനാരായണന്‍, എന്‍ വി അബ്ദുള്‍ ജബ്ബാര്‍, പി രാജഗോപാല മേനോന്‍, വി മോഹനകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്നത്തെ ചിത്രങ്ങള്‍
 ഓഫ് സൈഡ്, കണ്ടല്‍ കാടുകള്‍ക്കിടയില്‍ ഒരു ജീവിതം,കാക്കമുട്ടൈ, കറുത്ത ജൂതന്‍.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top