19 November Monday

കരിപ്പൂർ എയർപോർട്ട് അവ​ഗണന കേരള പ്രവാസിസംഘം പ്രക്ഷോഭത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 

മലപ്പുറം
കരിപ്പൂർ എയർപോർട്ടിനോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവഗണന അവസാനിപ്പിക്കുക, വലിയ വിമാനങ്ങൾ ഓപറേറ്റ് ചെയ്യുന്നതിന് അനുമതി നൽകുക, അമിതമായ വിമാനക്കൂലി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസിസംഘം പ്രക്ഷോഭത്തിലേക്ക‌്. മലപ്പുറം‌, കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ‌് സമരം സംഘടിപ്പിക്കുക. 
വെള്ളിയാഴ്ച എയർപോർട്ട് മാർച്ച്നടത്താൻ തീരുമാനിച്ചിരുന്നു. ജില്ലയിൽ കനത്ത മഴ തുടരുന്ന  സാഹചര്യത്തിൽ ഈ മാർച്ച് മാറ്റിയതായും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.    അനുകൂലമായ വിദഗ്ധ സമിതി റിപ്പോർട്ട് പൂഴ്ത്തിയും എയർപോർട്ട് മേധാവികൾ കരിപ്പൂരിനെ തകർക്കുന്നതിന് കൂട്ടുനിൽക്കുകയാണ‌്. റൺവേ ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കായാണ് 2015ല്‍ വലിയ വിമാനങ്ങൾ ഇറക്കുന്നത് നിർത്തിയത്. പ്രവർത്തികൾ കഴിഞ്ഞിട്ടും ചെറുവിമാനങ്ങൾമാത്രമാണ് ഇറങ്ങുന്നത്. വൈഡ് ബോഡീഡ് എയർക്രാഫുകൾ ഓപറേറ്റ് ചെയ്യുന്നതിന് നാളിതുവരെ അനുമതി നൽകുവാൻ എയർപോർട്ട് അതോറിറ്റിക്കും കേന്ദ്ര ഗവൺമെന്റിനും കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ആയിരുന്ന കരിപ്പൂരിന് ആ പദവി നഷ്ടപ്പെടുകയുംചെയ്തു. ഇത് യാത്രക്കാർക്ക് വളരെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്.  ഓണം‌, ബക്രീദ് അവധികൾ അടുത്തതോടെ എല്ലാ വിമാനക്കമ്പനികളും നാല്, അഞ്ച് മടങ്ങാണ് വിമാനക്കൂലി വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്ന് എയർപോർട്ടിലേക്കുള്ള യാത്രാകൂലിയാണ്  വർധിപ്പിച്ചിരിക്കുന്നത‌്.  ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top