16 October Tuesday

നിലമ്പൂര്‍ താലൂക്കിലും 9 പഞ്ചായത്തിലും ഇന്ന് അവധി

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 

മലപ്പുറം
നിലമ്പൂർ താലൂക്ക്, ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകൾ, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  വെള്ളിയാഴ‌്ച അവധിയായിരിക്കുമെന്ന‌് കലക്ടർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. 
  ഏറനാട് താലൂക്കിലെ എടവണ്ണ, ഊർങ്ങാട്ടിരി, അരീക്കോട്, കീഴുപറമ്പ്, പാണ്ടിക്കാട്, കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ, ചീക്കോട് പഞ്ചായത്തുകളിലാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. അവധിമൂലം നഷ്ടപ്പെടുന്ന അധ്യയന ദിവസം ക്രമീകരിക്കുന്നതിനാവശ്യമായ നടപടി വിദ്യാഭ്യാസ അധികൃതർ സ്വീകരിക്കണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top