19 September Wednesday

അഭിമന്യുവിന്റെ കുടുംബത്തിന‌് അഭയമായി എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
മലപ്പുറം
എറണാകുളം മഹാരാജാസ് കോളേജിൽ എസ്ഡിപിഐക്കാർ കൊലപ്പെടുത്തിയ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ എസ്എഫ്‌ഐ ഫണ്ട് സമാഹരിക്കുന്നു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും 11, 12, 13 തീയതികളിൽ കുടുംബസഹായ ഫണ്ട് സമാഹരിക്കും. അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കൽ, സഹോദരിയുടെ വിവാഹം, കുടുംബത്തിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ തുടങ്ങി ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. അഭിമന്യു ആഗ്രഹിച്ചപോലെ വട്ടവട പ്രദേശത്തെ കുട്ടികളെ വിദ്യാഭ്യാസപരമായി മുൻനിരയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും നടത്തും. മുഴുവൻ യൂണിറ്റുകളിലും ഹുണ്ടിക പിരിവ് നടത്തും. ‘അഭയമായി അഭിമന്യുവിനോടൊപ്പം' എന്ന മുദ്രാവാക്യമുയർത്തിയാണ് ധനശേഖരണം.  അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സഹകരിക്കണമെന്ന് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top