16 November Friday

പെരിന്തൽമണ്ണയിലെ ഗതാഗതക്രമീകരണം: പഠനത്തിന‌് പ്രത്യേക സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

പെരിന്തൽമണ്ണ
നഗരത്തിലെ ട്രാഫിക് ക്രമീകരണത്തെക്കുറിച്ച് പഠനം നടത്താൻ പ്രത്യേക സമിതിയെ നിയമിച്ചു. പെരിന്തൽമണ്ണ നഗരത്തിൽ അനുഭവപ്പെടുന്ന വാഹനതിരക്ക‌് കുറയ്ക്കുന്നതിനും ബസ‌് യാത്രക്കാർക്ക‌് പ്രയാസമില്ലാതെ ബസ‌് കയറുന്നതിനും നഗരത്തിലെ ബസ‌്സ‌്റ്റാന്‍ഡുകൾക്കിടയിൽ ബസുകൾ ക്രമീകരിക്കാനുമായി സമഗ്രമായ പഠനം നടത്തി റിപ്പോർട്ട‌് സമർപ്പിക്കാൻ നാലംഗ സമിതിക്ക‌് നഗരസഭാ ട്രാഫിക് ക്രമീകരണസമിതി രൂപംനൽകി. 
പെരിന്തൽമണ്ണ സിഐ കൺവീനറായ സമിതിയിൽ ട്രാഫിക് എസ‌്ഐ, എസ‌്ഐ, ആർടിഒ എന്നിവർ അംഗങ്ങളാണ‌്. ഒരുമാസത്തിനകം സമിതി റിപ്പോർ്ട്ട‌് സമർപ്പിക്കും. ബഹുജനങ്ങൾ, സംഘടനകൾ, രാഷ‌്ട്രീയ പാർടികൾ എന്നിവർക്ക‌് സമിതിക്കുമുമ്പാകെ അഭിപ്രായം രേഖപ്പെടുത്താം. പുതിയ സമിതിയുടെ റിപ്പോർട്ട‌് വന്ന‌് നടപ്പാക്കുന്നതുവരെ പട്ടണത്തിൽ ട്രാഫിക് ക്രമീകരണസമിതി നിർത്തലാക്കിയ നഗരസഭക്ക‌് മുന്‍വശത്തും സംഗീത ജങ‌്ഷനിലുമുള്ള ബസ‌്സ‌്റ്റോപ്പ‌് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.
എന്നാൽ നാഷണൽ ഹൈവേയിൽ പുതിയ നിർമാണപ്രവർത്തനം റോഡിന്റെ അതിര്‍ത്തിയോടുചേർന്ന‌് ഡ്രൈനേജ‌് നവീകരണമടക്കം നടക്കുന്നതിനാൽ ഈ റോഡിന്റെ നവീകരണപ്രവർത്തനം പൂർത്തിയാവാതെ ഈ സ്ഥലങ്ങളിൽ ബസ് ബേകൾ പുനഃസ്ഥാപിക്കരുതെന്ന‌് നാഷണൽ ഹൈവേ അതോറിറ്റി രേഖാമൂലം അറിയിച്ചു. 
അതിനാൽ ബസ് ബേകളുടെ നിർമാണം അതിനുശേഷം നടത്തിയാൽ മതിയെന്ന‌് തീരുമാനിച്ചു. ഹൈവേയുടെ നിർമാണപ്രവർത്തനം കഴിയുന്നതുവരെ നഗരസൗന്ദര്യവല്‍ക്കരണ നിർമാണപ്രവർത്തനങ്ങളെല്ലാം നിർത്തിവയ്ക്കാൻ സ‌്പോൺസർമാരായ സിറ്റി ബ്രാന്റിങ് കമ്പനിക്ക‌് നിർദേശം നൽകി.
ട്രാഫിക് ക്രമീകരണസമിതി യോഗത്തിൽ നഗരസഭാ ചെയർമാൻ എം മുഹമ്മദ‌്സലീം അധ്യക്ഷനായി. പൊലീസ‌്, റവന്യൂ, പിഡബ്ല്യുഡി, നാഷണൽ ഹൈവേ, റോഡ‌് ട്രാൻസ‌്പോർട്ട് വകുപ്പ‌് മേധാവികളും നഗരസഭാ സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാന്മാരും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top