17 November Saturday

കേരളത്തിന‌് കൈത്താങ്ങായി കാളപൂട്ട‌് മത്സരപ്രേമികളും

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
എടപ്പാൾ 
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി കാളപൂട്ട് മത്സരപ്രേമികളും കൈകോർത്തു. സംസ്ഥാന കാളപൂട്ട് സംരക്ഷണ സമിതി നേതൃത്വത്തിൽ എടപ്പാളിലെ അയിലക്കാട് കെ വി മുഹമ്മദ് ഹാജിയുടെ കാളപൂട്ട് കണ്ടത്തിലാണ‌് ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരണത്തിനായി മത്സരം സംഘടിപ്പിച്ചത‌്. ചെലവ് കഴിച്ചുള്ള മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 
ഒരുവർഷക്കാലം കേരളത്തിൽ സംഘടിപ്പിക്കുന്ന കാളപൂട്ട് മത്സരങ്ങളിൽ ലഭിക്കുന്ന മുഴുവൻ തുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസത്തിൽ രണ്ട‌് മത്സരങ്ങൾ വീതമാണ് നടക്കുക. അയിലക്കാട് നടന്ന കാളപ്പൂട്ട് മത്സരത്തിൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽനിന്ന‌് 43 ജോഡി കാളകൾ പങ്കെടുത്തു. രജിസ്ട്രേഷൻ ഫീസാണ്  മത്സരത്തിന്റെ വരുമാനം. 
അയിലക്കാട്ടെ കാളപൂട്ട് മത്സരം സമിതി സംസ്ഥാന പ്രസിഡന്റ് കെ വി മുഹമ്മദ് ഹാജി ഉദ്ഘാടനംചെയ്തു.
 
പ്രധാന വാർത്തകൾ
Top