20 September Thursday

രണ്ട് ക്യാമ്പുകളിൽ 41 കുടുംബങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
മലപ്പുറം
ജില്ലയിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇനിയുള്ളത് 41 കുടുംബങ്ങളിലെ 152 പേർ മാത്രം. 
നിലമ്പൂർ കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ അകമ്പാടം എരഞ്ഞിമങ്ങാട്‌ യത്തീംഖാന, പൊന്നാനി ഈഴവതിരുത്തി വില്ലേജിലെ ചമ്രവട്ടം പ്രൊജക്ട് ഒാഫീസിലുമാണ് ക്യാമ്പുകൾ. 
അകമ്പാടം എരഞ്ഞിമങ്ങാട്‌ ക്യാമ്പിൽ 20 കുടുബങ്ങളാണുള്ളത്. 22 പുരുഷൻമാരും 35 സ്ത്രീകളും 16 കുട്ടികളുമടക്കം 73 പേർ. 
ചമ്രവട്ടം ക്യാമ്പിൽ 21 കുടുംബങ്ങളിലെ 18 പുരുഷൻമാരും 31 സ്ത്രീകളും 30 കുട്ടികളുമടക്കം 79 പേരുമുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top