21 September Friday

അങ്ങാടിപ്പുറത്തിന‌് അഭിമാനമായി അബ്ദുൾ കരീം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

പെരിന്തൽമണ്ണ
അങ്ങാടിപ്പുറം പഞ്ചായത്തിൽനിന്ന‌് ആദ്യ ഐപിഎസുകാരൻ എന്ന ബഹുമതി യു അബ്ദുൾകരീമിന‌് സ്വന്തം. 2018 ഏപ്രിലിൽ പൊലീസിൽനിന്ന‌് വിരമിച്ച ഇദ്ദേഹം ഐപിഎസ‌് പദവി നേടിയതോടെയാണ‌് വീണ്ടും സേനയിലെത്തിയത‌്. മലപ്പുറം എംഎസ‌്പി കമാന്‍ഡന്റായാണ‌് പുതിയ നിയമനം. 
2017 ജനുവരിയിൽ ലഭിക്കേണ്ടിയിരുന്ന ഐപിഎസ‌് പദവിയാണ‌് ഒന്നരവർഷത്തിനുശേഷം ലഭിച്ചത‌്. റിട്ടയർ ചെയ‌്ത 12 പൊലീസ‌് സൂപ്രണ്ട‌ുമാർക്ക‌് അബ്ദുൽകരീമിനൊപ്പം ഐപിഎസ‌് പദവി ലഭിച്ചിട്ടുണ്ട‌്. അങ്ങാടിപ്പുറം ചാത്തോലിക്കുന്ന‌് സ്വദേശിയാണ‌് അബ്ദുൽകരീം. രാഷ‌്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡൽ ലഭിച്ചിട്ടുണ്ട‌്. തേഞ്ഞിപ്പലം എസ‌്ഐ ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന‌് തുടക്കം. 
തിരൂർ, തളിപ്പറമ്പ‌്, കാഞ്ഞങ്ങാട‌് എന്നിവിടങ്ങളിൽ ഡിവൈഎസ‌്പിയായും മലപ്പുറം അഡ‌്മിനിസ‌്ട്രേഷൻ, ക്രൈം റെക്കോർഡ‌്സ‌് ബ്യൂറോ ഡിവൈഎസ‌്പിയായും സേവനമനുഷ‌്ഠിച്ചിട്ടുണ്ട‌്. 
തിരുവനന്തപുരം ഐടി സെൽ മേധാവിയായാണ‌് ആദ്യ എസ‌്പി നിയമനം. കോഴിക്കോട‌് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും പ്രവർത്തിച്ചു. മികച്ച ഫുട‌്ബോൾ കളിക്കാരനും സംഘാടകനുമാണ‌്.
ഭാര്യ: നസീമ. ഷിബില, കോഴിക്കോട‌് ആർക്കിടെക‌്റ്റായ സനിൽ, വിദ്യാർഥിയായ സനീദ‌് എന്നിവർ മക്കളാണ‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top