23 September Sunday

ദുരിതാശ്വാസ പ്രവർത്തനം: വിവേചനം കാണിച്ചാൽ നടപടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

 

മലപ്പുറം
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിഭാഗീയവും സ്വജനപക്ഷപാതവും കാണിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കെതിരെ നിയമ നടപടിയെടുക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് സെക്ഷൻ (61) പ്രകാരം ദുരിതബാധിതർക്ക് സഹായം നൽകുന്നതിൽ ലിംഗപരമോ ജാതിപരമോ മതപരമോ സാമുദായികപരമോ വിവേചനങ്ങൾ കാട്ടുന്നത് കുറ്റമാണ്. ചില സംഘടനകൾ നടത്തുന്ന പ്രവർത്തികളിൽ സംശയങ്ങളുള്ളതിനാലാണ് നടപടി. 
വിവേചനപരമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന സർക്കാരിതര സംഘടനകളെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കിൽ നിയമപരമായ നടപടി  സ്വീകരിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിക്ക് കലക്ടർ നിർദേശം നൽകി.
പ്രധാന വാർത്തകൾ
Top