16 November Friday

ട്രെയിനിൽനിന്നും വിദ്യാർഥിനി വീണു

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018
താനൂർ 
നീലേശ്വരം പാങ്കയം വെസ്റ്റ്‌ എളേരി  സ്വദേശിനിയായ മുല്ലമാഴലത്ത് ജോണിയുടെ  മകൾ ജോയ്സി (23)ക്ക് ട്രെയിനിൽനിന്നും വീണ് പരിക്കേറ്റു. സംസാരശേഷി ഇല്ലാത്ത ജോയ്‌സി കാസർകോട‌് നിന്നും തിരൂരിലുള്ള സുഹൃത്തുക്കളെ കാണാൻ  എത്തിയതായിരുന്നു.
  ഞായറാഴ്ച രാവിലെ പത്തരക്കും പതിനൊന്നിനും  ഇടയ്‌ക്ക് ട്രെയിൻ താനൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം. ട്രെയിനിൽനിന്നും അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു. റെയിൽ പാളത്തിൽ തലയിടിച്ച് ബോധം നഷ്ടപ്പെട്ടു. ഉടൻ റെയിൽവേ സ്റ്റേഷൻ  മാസ്റ്റർ ട്രോമകെയർ താനൂർ യൂണിറ്റിലെ വളന്റിയർമാരായ  അബ്ബാസ്, റഷീദ് എന്നിവരെ അറിയിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top