17 November Saturday
ദേശാഭിമാനി വാർത്ത തുണയായി

മുരളിക്കും കുടുംബത്തിനും ഇനി അന്തിയുറങ്ങാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
 
സ്വന്തം ലേഖകൻ
മലപ്പുറം 
നിലംപൊത്താറായ വീടിനുള്ളിൽ അന്തിയുറങ്ങാനാകാതെ മുരളിയും കുടുംബവും ഭീതിയോടെ കാത്തിരിക്കേണ്ട. പുതിയ വീട‌് നിർമിക്കുകയോ, അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയോചെയ്യുന്നതുവരെ ഇനി ധൈര്യമായി വാടകവീട്ടിൽ കഴിയാം. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട താമരക്കുഴിയിലെ തോട്ടത്തിൽ മുരളിക്കും കുടുംബത്തിനും സാന്ത്വനമേകി ഷിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ‌്. 
ആദ്യഘട്ടമെന്ന നിലയിൽ മുരളി താമസിക്കുന്ന വീടിന്റെ പത്തുമാസത്തെ വാടക നൽകുമെന്ന‌് ഷിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പ‌് ചെയർമാൻ കെ ടി മുഹമ്മദ‌് റബിയുള്ള പറഞ്ഞു. മുരളിയുടെ കുടുംബത്തിന്റെ ദൈന്യത ദേശാഭിമാനി ആഗസ‌്ത‌് 29ന‌് പ്രസിദ്ധീകരിച്ചിരുന്നു. 
അമ്മ കുഞ്ഞുട്ടി, ഭാര്യ സവിത, ആറാം ക്ലാസുകാരൻ ശ്രീഹരി, എൽകെജി വിദ്യാർഥിനി ശ്രീനന്ദന എന്നിവരാണ‌് മറ്റ‌് കുടുംബാംഗങ്ങൾ. 
കടലുണ്ടിപ്പുഴ നിറഞ്ഞൊഴുകിയപ്പോൾ സിവിൽസ്‌റ്റേഷൻ വാർഡിലെ താമരക്കുഴി പ്രദേശത്ത് 20 വീടുകളാണ് വെള്ളത്തിലായത്.  
മുരളിയുടെ വീടിന്റെ മുൻവശത്തെ തൂണുകളും അകത്തെ ഭിത്തിയും ഇടിഞ്ഞുവീണു. അടുക്കള നിലത്തമർന്നു.  ആശാരിപണിക്കാരനായ മുരളിയുടെ പണിയായുധങ്ങളും വീട്ടിലെ ഇലക്ട്രിക്കൽ, ഇലക‌്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറും  വസ്ത്രങ്ങളും പാത്രങ്ങളും പ്രളയമെടുത്തു.
പ്രധാന വാർത്തകൾ
Top