18 September Tuesday

നവജാതശിശുവിന്റെ കൊലപാതകം: ഉമ്മയെ ഇന്ന‌് കസ്റ്റഡിയിൽ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
മലപ്പുറം
കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ കഴുത്തറുത്ത‌് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ ഉമ്മ നബീലയെ കൂടുതൽ അന്വേഷണത്തിന‌് വെള്ളിയാഴ‌്ച പൊലീസ‌് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം നടന്ന ചെലൂർ തോട്ടാശേരി വിളഞ്ഞിപ്പുലാൻ വീട്ടിലും പരിസരത്തുമെത്തിച്ച‌് പ്രതിയുമായി തെളിവെടുക്കും. പ്രസവാനന്തര ചികിത്സയിലായിരുന്ന പ്രതിയെ ആശുപത്രിയിൽനിന്ന‌് ഡിസ‌്ചാർജ‌് ചെയ‌്തതോടെ ബുധനാഴ‌്ച ഉച്ചയോടെയാണ‌് പൊലീസ‌് അറസ്റ്റ‌ുചെയ‌്തത‌്. വീട്ടിനുള്ളിലെ ശൗചാലയത്തിൽ പ്രസവിച്ചയുടനെ കുഞ്ഞിന്റെ വായിൽ തുണിതിരുകിയും മൂക്ക്പൊത്തിയും ശബ്ദമില്ലാതാക്കാൻ ശ്രമിക്കുകയും കുഴിച്ചുമൂടാനായി സഹോദരൻ ഷിഹാബുദ്ദീന്റെ കൈയിൽ ഏൽപ്പിച്ചതും നബീലയാണ‌്. ഷിഹാബുദ്ദീൻ കുഞ്ഞിന്റെ കഴുത്തറുത്ത‌് ഉടലും തലയും വേർപ്പെടുത്തിയശേഷം മൃതദേഹം തലയിണയുറയിലാക്കുന്നതിനും നബീല സഹായിച്ചു. ഷിഹാബുദ്ദീനെ കൊലനടന്ന ദിവസംതന്നെ പൊലീസ‌് അറസ്റ്റ‌് ചെയ‌്തിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top