14 November Wednesday
ദുരിതാശ്വാസനിധി:

കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

മലപ്പുറം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ സംഭാവന ഉറപ്പാക്കാൻ എല്ലാ സ്ഥാപന മേധാവികളും മുൻകൈയെടുക്കണമെന്ന‌് വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശിച്ചു.  11ന് സ്‌കൂളുകളിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തണം.  ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും ഫണ്ട് ശേഖരണ ക്യാമ്പയിൻ ഒരുക്കണം. 
പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് അത് ലഭ്യമായിട്ടുണ്ടോ എന്ന‌് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികളുടെ മാനസികസമ്മർദം കുറയ്ക്കാൻ നടപടി സ്വീകരിക്കണം. ആരോഗ്യം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകൾ ഇതിനായി കൗൺസിലർമാരെ നിയോഗിച്ചു. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച സ്‌കൂളുകൾ ഫോട്ടോ സഹിതം വിശദാംശങ്ങൾ നൽകണം. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ നികത്താൻ പിടിഎ യോഗംചേർന്ന‌് പകരം അധ്യയന ദിവസം കണ്ടെത്തണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top