26 September Wednesday

കുടുംബശ്രീയെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

കുടുംബശ്രീ പ്രതിഷേധ കൂട്ടായ്മ ബീന സണ്ണി ഉദ‌്ഘാടനംചെയ്യുന്നു

 

വള്ളിക്കുന്ന് 
കുടുംബശ്രീയെ തകർക്കാനുള്ള യുഡിഎഫ‌് ഗൂഢനീക്കത്തിനെതിരെ കുടുംബശ്രീ അംഗങ്ങളുടെ പ്രതിഷേധം. വള്ളിക്കുന്നിലെ സിഡിഎസിനെതിരെ നടത്തുന്ന കള്ള പ്രചാരണത്തിനെതിരെ   പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളെയും ഉൾപ്പെടുത്തി  പഞ്ചായത്തിനുമുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   പുഴക്കാട്ടിരി പഞ്ചായത്ത് മുൻ പ്രസിഡ​ന്റ്​ ബീന സണ്ണി ഉദ‌്ഘാടനംചെയ്തു. 
സിഡിഎസ് കോ ഓർഡിനേഷൻ സെക്രട്ടറി ഒ ഷീബ അധ്യക്ഷയായി.
 ബ്ലോക്ക് പഞ്ചായത്തംഗം  ബിന്ദു പുഴക്കലകത്ത്, പഞ്ചായത്ത് അംഗങ്ങളായ പട്ടയിൽ ബാബുരാജ്, അനീഷ് വലിയാട്ടൂർ എന്നിവർ സംസാരിച്ചു. വി പി ഗീത സ്വാഗതവും കെ രാജി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top