22 September Saturday

വര്‍ഗീയശക്തികളുമായി സിപിഐ എമ്മിന് ധാരണയില്ല: ഐസക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും ഓഫീസേഴ്‌സ് യൂണിയന്റെയും ആസ്ഥാന മന്ദിരം (ദിലീപ് മുഖർജി ഭവൻ) ശിലാസ്ഥാപനം മന്ത്രി തോമസ് ഐസക് നിർവഹിക്കുന്നു

 

മലപ്പുറം 
എസ്ഡിപിഐ എന്നല്ല ആർഎസ്എസും ബിജെപിയുമടക്കം ഒരു ജാതിമത വർഗീയശക്തികളുമായും സിപിഐ എമ്മിന് ധാരണയില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്. പാർടിയുടെ നയം അതാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം ദുർവ്യാഖ്യാനങ്ങളാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. 
 കൊണ്ടോട്ടിയിൽ നഗരസഭാ ചെയർപേഴ്‌സണായി വിജയിച്ച സിപിഐ എമ്മിലെ വി ഗീത എസ്ഡിപിഐയുടെ വോട്ട് ലഭിച്ചതിനാൽ ഉടൻ രാജിവച്ചത് ഓർക്കണം. 
സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഓണക്കാലത്ത് ഒന്നിനും കുറവുവരില്ല. ക്ഷേമപെൻഷനും ബോണസും നേരത്തെ നൽകും. കോഴിവില കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ പൂർണമായി വിജയിച്ചില്ല. കുടുംബശ്രീ മുഖേന കൂടുതൽ കോഴിയിറച്ചി സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. വൈകാതെ കേരള ബ്രാൻഡഡ് കോഴി വിപണിയിലിറക്കും. 
ജിഎസ്ടി നടപ്പാക്കിയപ്പോൾ നികുതി കുറച്ചിട്ടും ചില ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞിട്ടില്ല. വീഴ്ചവരുത്തിയ 100ൽപരം കമ്പനികളുടെ പട്ടിക തയാറാക്കി കേന്ദ്രത്തിന് നൽകി. മൂന്നുമാസം ഇതുപിടിച്ചുവച്ചിട്ടും നടപടിയെടുത്തില്ല. ചട്ടപ്രകാരം നൽകണമെന്ന് പറഞ്ഞ് കേന്ദ്രം തിരിച്ചയക്കുകയാണുണ്ടായതെന്നും ഐസക് പറഞ്ഞു.
പ്രധാന വാർത്തകൾ
Top