Top
18
Wednesday, October 2017
About UsE-Paper

വനിതാ ഗസറ്റഡ് ഓഫീസര്‍മാര്‍ ധര്‍ണ നടത്തി

Saturday Jan 7, 2017
വെബ് ഡെസ്‌ക്‌

 

 
മലപ്പുറം > കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ ഗസറ്റഡ് ഓഫീസര്‍മാര്‍ സിവില്‍സ്റ്റേഷന് മുമ്പില്‍ ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പ്രക്ഷോഭസമരത്തിന്റെ ഭാഗമായിരുന്നു ധര്‍ണ. മലപ്പുറത്ത് നടന്ന ധര്‍ണ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അഡ്വ. കെ പി സുമതി ഉദ്ഘാടനംചെയ്തു. 
കെജിഒഎ ജില്ലാ വൈസ്പ്രസിഡന്റ് പി കെ രമ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം കെ രാജന്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ് എന്നിവര്‍ അഭിവാദ്യംചെയ്തു. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എം കെ രജനി സ്വാഗതവും സംസ്ഥാന വനിതാ കമ്മിറ്റിയംഗം മാരിയത്ത് കിബതിയ നന്ദിയും പറഞ്ഞു. 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »