12 December Wednesday

പുതിയ സർവീസ‌ിന‌് ഉഭയകക്ഷി കരാറിൽ മാറ്റംവരുത്തണം: സൗദി എയർ ലൈൻസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

 

കരിപ്പൂർ
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി കരാറിൽ മാറ്റം വരുത്താതെ പുതിയ സർവീസുകൾ തുടങ്ങാൻ കഴിയില്ലെന്ന‌് സൗദി എയർ ലൈൻസ‌് വൈസ് പ്രസിഡന്റ് നവാസ് അൽ ജക‌്താമിയും സീനിയർ മാനേജർ ഇബ്രാഹിം അൽഗുബ്ബിയും പറഞ്ഞു. 
വിമാനത്താവളത്തിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ഇരുരാജ്യങ്ങളിലേക്കും കൂടുതൽ വിമാന സർവീസുകൾ നടത്താൻ ആഗ്രഹമുണ്ട്. രണ്ട‌് രാജ്യങ്ങളും വ്യോമയാന പാതയിൽ നല്ല ബന്ധമാണ്. കരിപ്പൂരിൽ സൗദി സർവീസ് ആരംഭിക്കാൻ കഴിഞ്ഞ വർഷംതന്നെ ശ്രമം തുടങ്ങി. ഇന്ത്യയിൽനിന്ന് കരിപ്പൂർ ഉൾപ്പെടെ ഒമ്പത‌് സ്റ്റേഷനുകളിൽനിന്ന് 130 സർവീസുകളുണ്ട്. 
ഇവ മുഴുവൻ യാത്രക്കാരുടെ  പ്രീതി പിടിച്ചുപറ്റി. തിരുവനന്തപുരം സർവീസ് സൗദി നിലനിർത്തും. കണ്ണൂരിൽനിന്ന് പുതിയ സർവീസ് ആരംഭിക്കും. 
ഹജ്ജ‌് സർവീസുകളിൽ വിമാന നിരക്ക് നിശ്ചയിക്കുന്നത് ടെൻഡർ പ്രകാരമാണ്. ഇതിൽ വിമാന കമ്പനികൾക്ക് ഒന്നും ചെയ്യാനില്ലെന്നും അൽ ജക‌്താമി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top