20 July Friday

ആക്ട് പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

 തിരൂര്‍ > ആക്ട് തിരൂരിന്റെ  പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി ടൌണ്‍ഹാളിലെ പി വി ചന്ദ്രന്‍ പുരസ്കാരം നല്‍കി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ് ഗിരീഷ് അധ്യക്ഷനായി. കഥകളി അവാര്‍ഡ് നേടിയ സദനം ശ്രീധരനെ 

ആദരിച്ചു. 
 നഗരസഭാ കൌണ്‍സിലര്‍ നിര്‍മ്മല കുട്ടികൃഷ്ണന്‍, കെ എക്സ് ആന്റോ, പ്രദീപ് പയ്യോളി, ജനാര്‍ദനന്‍ പേരാമ്പ്ര, ജെ രാജ് മോഹന്‍, പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ നവമിത്രയുടെ 'അയാള്‍' നാടകവും അരങ്ങേറി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top