Top
17
Wednesday, January 2018
About UsE-Paper

2 പേര്‍ക്ക് പരിക്ക് വെട്ടത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

 തിരൂര്‍ > വെട്ടത്ത് സിപിഐ എം ലോക്കല്‍ സമ്മേളന പ്രചാരണത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കാനൂരില്‍ നടത്തുന്ന സിപിഐ എം ലോക്കല്‍ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ചുമരെഴുത്തിനായി പോസ്റ്റുകള്‍ പെയിന്റ് ചെയ്യുന്നതിനിടെയാണ് ആര്‍എസ്എസുകാര്‍ അക്രമം നടത്തിയത്. പ്രചാരണം നടത്തിയിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ നെടിയാരത്ത് ധനില്‍, നെടിയാരത്ത് ശ്യാംജിത്ത് എന്നിവരെയാണ് ആക്രമിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ വേട്ടാഞ്ചേരി കുന്നത്ത് സുധീഷ്, മിഥിലേഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ചുമരെഴുതാന്‍ ഉപയോഗിച്ചിരുന്ന പെയിന്റും മറ്റു സാധനങ്ങളും തട്ടിയെടുത്ത് വലിച്ചെറിയുകയും ഇത് തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.  പരിക്കേറ്റ ധനിലിനെയും ശ്യാംജിത്തിനെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related News

കൂടുതൽ വാർത്തകൾ »