21 September Friday

മലപ്പുറം ഗവ. കോളേജിൽ എംഎസ്എഫ് ‐ യൂത്ത് ലീഗ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

മലപ്പുറം   
 ഗവ. കോളേജിൽ എംഎസ്എഫ്﹣ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. 
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ എംഎസ്എഫ് കഴിഞ്ഞ ദിവസം നടത്തിയ ആഹ്ലാദ പ്രകടനത്തിൽ പരക്കെ ആക്രമണങ്ങളും പെൺകുട്ടികളെ അസഭ്യംപറഞ്ഞ് ഉപദ്രവിക്കലും നടന്നിരുന്നു. വ്യാഴാഴ്ച ഇത് ചോദ്യംചെയ്ത എസ്എഫ്ഐ നേതാക്കളെ എംഎസ്എഫ് നേതാവ് സലീക്കിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ച് അ​ക്രമങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. 
പിന്നീട് കോളേജിൽ എംഎസ്എഫ്  ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടു. കണ്ണിൽകാണുന്നവരെയെല്ലാം അടിച്ച് പരിക്കേൽപ്പിച്ചു.   തടയാൻചെന്നവരെയും കണക്കിന് തല്ലി. സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽനിന്ന് രക്ഷപ്പെടാൻ പുറത്തേക്കിറങ്ങിയ എസ്എഫ്ഐ പ്രവർത്തകരെ പുറത്തുനിന്ന് ക്യാമ്പസിലേക്ക് കയറിയ മുസ്ലിംലീഗ് നേതാവ് പി കെ ബാവയുടെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് പ്രവർത്തകരും വളഞ്ഞിട്ട് തല്ലിച്ചതച്ചു. ഇത് തടയാൻശ്രമിച്ച എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹരി, ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്‌ എന്നിവരെയും കൂട്ടംചേർന്ന് ആക്രമിച്ചു. സാരമായി പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരെ പിന്നീട് വിദ്യാർഥികൾ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top