21 September Friday

അനധികൃത മണൽകടത്ത‌്: തോണി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

കുളത്തൂർ
ചെമ്മല, പാലൂർ കടവുകളിൽ അനധികൃത മണലെടുപ്പ് തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി മണൽകടത്തുന്ന ഒരു തോണി പിടികൂടി.  ജെസിബി ഉപയോഗിച്ച് ഉപയോഗശൂന്യമാക്കുകയും പാലൂർ കടവിൽ അനധികൃതമായി സൂക്ഷിച്ചുവച്ച നാല് ലോഡ് മണൽ പുഴയിലേക്ക്  നിക്ഷേപിക്കുകയുംചെയ്തു. കൊളത്തൂർ എസ്ഐ സി കെ  നൗഷാദ്, അഡീഷണൽ എസ്ഐ  സെയ്തലവി, എഎസ്ഐ  വിവേകാനന്ദൻ, സിപിഒമാരായ ഷക്കീൽ, ഷംസുദീൻ,  പി സുജിത്ത്  എന്നിവരുടെ നേതൃത്വത്തിലാണ് കടവുകളിൽ പരിശോധന നടത്തിയത്. 
 അനധികൃത മണൽകടത്തിനെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ‌് അറിയിച്ചു.
പ്രധാന വാർത്തകൾ
Top