20 September Thursday

തകരാറുള്ള കുടിവെള്ള മീറ്ററുകൾ മാറ്റിസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

മലപ്പുറം
കേരള വാട്ടർ അതോറിറ്റി മലപ്പുറം സബ്ഡിവിഷൻ പരിധിയിലെ മലപ്പുറം നഗരസഭ, കൂട്ടിലങ്ങാടി, കോഡൂർ, മക്കരപറമ്പ് പഞ്ചായത്തുകളിൽ കുടിവെള്ള മീറ്റർ തകരാറുമൂലം നോട്ടീസ് നൽകിയിട്ടുള്ള ഉപഭോക്താക്കൾ ഉടൻ മീറ്ററുകൾ മാറ്റിസ്ഥാപിക്കണം.
വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട‌് ഇവ മാറ്റണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. വെള്ളക്കരം കുടിശ്ശികയുള്ളവർ 29നകം അടയ്ക്കണം. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കും. ദീർഘകാലമായി മീറ്റർ റീഡിങ് നടത്താതെ ബില്ല് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ആരെങ്കിലും കുടിവെള്ളം പാഴാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനം വാട്ടർ അതോറിറ്റിയെ അറിയിക്കണം. ഫോൺ: 0483 2734857.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top