13 November Tuesday

പ്രളയക്കെടുതി: നഷ്ടപരിഹാര വിതരണം ഏഴിന് പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

മലപ്പുറം
ജില്ലയിൽ പ്രളയക്കെടുതിയിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 10,000 രൂപയുടെ വിതരണം  ഏഴിന് പൂർത്തിയാക്കും. പ്രളയ നാശനഷ്ടം സംബന്ധിച്ച് അപേക്ഷ  വില്ലേജ് ഓഫീസുകൾവഴി സമർപ്പിക്കുന്നത് ബുധനാഴ‌്ച പൂർത്തിയായി. 
ഇനിയും അപേക്ഷ സമർപ്പിക്കാനുള്ളവർക്ക് തഹസിൽദാർമാർവഴി അപേക്ഷിക്കാം. അപേക്ഷ പരിശോധിച്ച് അന്തിമ തീരുമാനത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം അനുവദിക്കുകയെന്ന് കലക്ടർ അമിത് മീണ അറിയിച്ചു. 
കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ എഡിഎം വി രാമചന്ദ്രൻ, ഡെപ്യൂട്ടി കലക്ടർമാരായ അബ്ദുൾ റഷീദ്, നിർമല കുമാരി, പ്രസന്നകുാരി, ആർഡിഒമാർ, തഹസിൽമാർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top