13 November Tuesday

പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
മലപ്പുറം
കർഷകർ, തൊഴിലാളികൾ, കേന്ദ്ര‐സംസ്ഥാന ജീവനക്കാർ തുടങ്ങിയവർ നടത്തിയ പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് പ്രകടനം നടത്തി. യോഗം  ജില്ലാ പ്രസിഡന്റ് ആർ കെ ബിനു ഉദ്ഘാടനംചെയ്തു.  
ജില്ലാ സെക്രട്ടറി എ കെ കൃഷ്ണപ്രദീപ്, കെജിഒഎ ജില്ലാ സെക്രട്ടറി പി ഉണ്ണി, കെജിഎൻഎ ജില്ലാ സെക്രട്ടറി എൻ പ്രദീപ്, പിഎസ‌്സിഇയു ജില്ലാ സെക്രട്ടറി വിജോയ്‌രാജ് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top