22 September Saturday

ആവേശം നിറച്ച‌് കാളപൂട്ട്; കണ്ടങ്ങൾ സജീവമാകുന്നു

ടി വി സുരേഷ്Updated: Thursday Sep 6, 2018

ഊർങ്ങാട്ടിരി കിണറടപ്പൻ പാടത്ത് നടന്ന കാളപൂട്ട് പരിശീലനത്തിൽനിന്ന്

 

 
മഞ്ചേരി
കാർഷിക സംസ്‌കൃതിയുടെ സ‌്മൃതിയിൽ കണ്ടങ്ങളിൽ ആവേശം വിതച്ച് ജില്ലയിലെ കാളപൂട്ട് മത്സരങ്ങൾ സജീവമാകുന്നു. ഈ സീസണിൽ നാല് പ്രധാന മത്സരങ്ങൾ പൂർത്തിയാക്കി. ബുധനാഴ‌്ച ഊർങ്ങാട്ടിരി കിണറടപ്പിൽ കാളപൂട്ട‌് പരിശീലനം നടന്നു. ഒമ്പതിന് രാവിലെ എടപ്പാളിലെ ഐലക്കാട് കണ്ടത്തിൽ 50 ജോഡി കന്നുകൾ മാറ്റുരയ്ക്കും. തുടർന്ന് ഇടവിട്ടുള്ള ഞായറാഴ്ചകളിൽ വളാഞ്ചേരി ആതവനാട്, കരിയക്കാട് പൊങ്കുന്നംപടി, കൊണ്ടോട്ടി സിയാംകണ്ടം, എടക്കര, മൂത്തേടം എന്നിവിടങ്ങളിലെ കണ്ടങ്ങളിലും മത്സരം നടക്കും. കൃഷിയില്ലാത്ത സമയത്ത് പത്തുദിവസം കൂടുമ്പോഴാണ് കാളപൂട്ട് മത്സരം നടത്താറുള്ളത്. ഒരു മത്സരത്തിൽ 50 മുതൽ 65 ജോടി കാളകൾവരെയുണ്ടാകും. മത്സരവരുമാനം ജീവകാരുണ്യപ്രവർത്തനത്തിനും നിർധന പെൺകുട്ടികളുടെ വിവാഹത്തിനും മറ്റും ഉപയോഗിക്കാറാണ് പതിവ്. ഇക്കുറി മത്സരങ്ങളിൽനിന്ന് ലഭിക്കുന്ന മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് കേരളാ കാളപൂട്ട് സംരക്ഷണ സമിതിയുടെ തീരുമാനം. മത്സരം കാണാൻ വയലേലകളിലേക്ക് നാടാകെ ആവേശത്തോടെ ഒഴുകിയെത്തും. 
ഒരാഴ്ച നീളുന്ന പരിശീലനം പൂർത്തിയാക്കിയാണ് കന്നുകളെ മത്സരത്തിന് സജ്ജമാക്കുന്നത്. മരുന്നും ഭക്ഷണവും സുഖ ചികിത്സയും അടക്കം ഏറെ ചെലവേറിയതാണ് ഇവയുടെ പരിചരണം. 
മുൻപന്തിയിൽ ഓടിയെത്തുന്ന കാളക്കുട്ടൻമാർക്ക് മോഹവിലയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top