24 September Monday

15 പേരുടെ ജീവൻ കവർന്ന തേലക്കാട് ബസപകടത്തിന് അഞ്ചാണ്ട്

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018

 

മേലാറ്റൂർ
വിദ്യാർഥികളടക്കം 15 പേരുടെ ജീവൻ കവർന്ന  തേലക്കാട് ബസപകടത്തിന് വ്യാഴാഴ‌്ച അഞ്ചാണ്ട്. 2013 സെപ്തമ്പർ ആറിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പെരിന്തൽമണ്ണയിൽനിന്ന് മേൽക്കുളങ്ങരയിലേക്കു പോവുകയായിരുന്ന ഫ്രണ്ട്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. 
അലനല്ലൂർ കാര്യവട്ടം പാതയിൽ തേലക്കാടിനു സമീപം പൂവ്വക്കുണ്ടിൽ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വിദ്യാർഥിനികളടക്കം 15 പേർ മരിച്ചതിൽ 11 പേരും മേൽക്കുളങ്ങര സ്വദേശികളായിരുന്നു.  സഹോദരങ്ങളും അടുത്തടുത്ത വീടുകളിലുള്ളവരും ഒരേ കോളേജിൽ പഠിക്കുന്നവരുമൊക്കെയാണ് മരിച്ചവരിലും പരിക്കേറ്റവരിലുമുണ്ടായിരുന്നത്.  
ബസപകടത്തിന് റോഡിന്റെ അശാസ്ത്രീയതകൂടി കാരണമാണെന്ന്  നാറ്റ്പാക്ക് കണ്ടെത്തിയിരുന്നു. എന്നാൽ ഈ നിർദേശം ഇനിയും നടപ്പാക്കിയിട്ടില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top