24 September Monday

ദുരിതാശ്വാസ സമാഹരണം: യോ​ഗം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

 

മലപ്പുറം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം വിപുലമാക്കുന്നതിന് ജില്ലയിലെ വിവിധ മേഖലകളിലുള്ള സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, മതസാമുദായിക സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവയുടെ യോഗം വ്യാഴാഴ്ച രാവിലെ 10.30ന് മലപ്പുറം മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. 
പകൽ 12ന് ജില്ലയിലെ എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ ചെയർമാൻമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, യുവജന/വിദ്യാർഥി സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗവും നടക്കും.
പ്രധാന വാർത്തകൾ
Top