15 November Thursday

ഏലംകുളം മനയിൽ മാനവികതയുടെ ‘പേരിടല്‍’ ചടങ്ങ‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

ഏലംകുളം മനയിൽ ചോറൂണിനെത്തിയ ശബരീശനും കുടുംബാം​ഗങ്ങളും

പെരിന്തൽമണ്ണ
മകളുടെ ചോറൂണും പേരിടലും വിപ്ലവാചാര്യന്റെ ജന്മഗൃഹത്തിലാവണമെന്ന ആഗ്രഹത്തിന‌് സാഫല്യം. പാലക്കാട‌് ജില്ലയിലെ കൊല്ലങ്കോട‌് പല്ലശ്ശന ലോക്കൽ കമ്മിറ്റി അംഗം ശബരീശന്റെയും  നിഖിതയുടെയും മകൾക്കായിരുന്നു 
ഇ എം എസി​ന്റെ ജന്മഗൃഹമായ ഏലംകുളം മനയിൽ പേരിടൽ ചടങ്ങ‌്. ശാനിയ എന്നാണ‌് കുട്ടിക്ക‌് പേരിട്ടത‌്. 
ഏലംകുളം മനയ്ക്ക‌് പുറത്തുനിന്നുള്ള ഒരു കുഞ്ഞിന‌് അവിടെ ചോറൂണ‌് നടത്തുന്നത‌് ആദ്യം. ജനകീയതയുടെ കൊടിയടയാളമായി വയമ്പും ചന്ദനവും തുമ്പച്ചോറും. 
മാനവികതയുടെ ഭദ്രദീപം കുന്തിപ്പുഴയുടെ തീരത്ത‌് പുതുവെളിച്ചം പകർന്നു. ഇ എം എസിന്റെ ജ്യേഷ‌്ഠസഹോദര പുത്രന്മാരായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും നാരായണൻ നമ്പൂതിരിപ്പാടും കുടുംബാംഗങ്ങളും പങ്കാളികളായി.
പ്രധാന വാർത്തകൾ
Top