19 September Wednesday

പുഴയെടുത്തവക്കുപകരം പുതിയ പുസ‌്തകവും ബാഗും

കെ പി പ്രവീഷ‌്Updated: Wednesday Sep 5, 2018

പ്രളയക്കെടുതിയിൽ പഠനസാമഗ്രികൾ നഷ്ടമായ വടക്കേമണ്ണ ജിഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്ക് ദുരന്തനിവാരണ സെൽ പഠനോപകരണങ്ങൾ വിതരണംചെയ്തപ്പോൾ

 
മലപ്പുറം
ഫറീനയുടെയും ഷെയ‌്ക്ക‌്റീഹാന്റെയും ഫർഹാനയുടെയും മുഖത്ത‌്  സന്തോഷത്തിന്റെ നറുതിരി വെളിച്ചം. പ്രളയത്തിൽ നഷ്ടപ്പെട്ട ബാഗ‌്, നോട്ട്ബുക്ക‌്, കുട എന്നിവക്കുപകരം പുതിയവ കിട്ടിയപ്പോൾ മഷിമങ്ങിയ സ്വപ‌്നങ്ങൾക്ക‌് പുതുനിറം. ദുരന്തനിവാരണസെൽ നൽകിയ കിറ്റിലൂടെയാണ‌് ഇവർക്ക‌് പഠനസാമഗ്രികൾ ലഭിച്ചത‌്.   വടക്കേമണ്ണ  ജിഎൽപി സ‌്കൂൾ വിദ്യാർഥികളായ ആന്ധ്ര സ്വദേശികളാണ‌് മൂന്നുപേരും. കടലുണ്ടിപ്പുഴയിൽ ജലനിരപ്പുയർന്നപ്പോൾ ഇവരുടെ വീടുകളിലും വെള്ളംകയറി. രേഖകളും പാഠപുസ‌്തകവും നശിച്ചു. പെരുന്നാൾ ആഘോഷിക്കാൻ നാട്ടിൽപോയ വേളയിലായിരുന്നു പ്രളയം.  വടക്കേമണ്ണ ജിഎൽപി സ‌്കൂളിലെ ആറ‌് കുട്ടികളുടെ വീടുകളിലാണ‌് വെള്ളം കയറിയത‌്. ഇതിൽ അഞ്ചുപേരും ആന്ധ്രപ്രദേശ‌് സ്വദേശികളാണ‌്.
    ജില്ലയിൽ വീടുകളിൽ വെള്ളംകയറി പഠനസാമഗ്രികൾ നഷ്ടപ്പെട്ട 733 വിദ്യാർഥികൾക്കാണ‌് ദുരന്തനിവാരണ സെൽ കിറ്റുകൾ നൽകിയത‌്. ബാ‌ഗ‌്, കുട, വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക‌്, പേന, പെൻസിൽ, ഇറേസർ എന്നിവയാണ‌് കിറ്റിലുള്ളത‌്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ബിആർസിയിലെ ഉദ്യോഗസ്ഥരും ചേർന്നാണ‌് വിതരണം.
പ്രധാന വാർത്തകൾ
Top