22 September Saturday

ആദ്യ വനിതാ ചെയർപേഴ‌്സൺ മാർത്തോമയിൽ ചരിത്രമെഴുതി അമൃത

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 

 ചാലിയാർ  
ചുങ്കത്തറ മാർത്തോമ കോളേജിന‌് എസ‌്എഫ‌്ഐയിലൂടെ വനിതാ സാരഥിയായി ചാലിയാർ മണ്ണുപാടം സ്വദേശി അമൃത. കലാലയത്തിന്റെ 36 വർഷ ചരിത്രത്തിൽ ആദ്യ ചെയർപേഴ്സണാണ‌് ഈ മൂന്നാംവർഷ ഫിസിക‌്സ‌് വിദ്യാർഥിനി. എസ‌്എഫ‌്ഐ ചെയർപേഴ‌്സൺ സ്ഥാനാർഥിയായി 2003‐04 കാലഘട്ടത്തിൽ  ബികോം വിദ്യാർഥിനി അനിത മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. 
വളരെ അസ്വസ്ഥമായ കാലഘട്ടമാണിതെന്ന് അമൃത പറഞ്ഞു. പഠനത്തോടൊപ്പം സമൂഹത്തിൽ ഇടപെടുന്നവരായി വിദ്യാർഥികൾ മാറണം. കലാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും പങ്കാളിത്തമുള്ള വേദിയാക്കി യൂണിയൻ പ്രവർത്തനത്തെ മാറ്റുകയാണ‌് ലക്ഷ്യം അമൃത പറഞ്ഞു.
പ്രധാന വാർത്തകൾ
Top