18 November Sunday
ഓണം ‐ ബക്രീദ‌് ജില്ലാ ഖാദി മേള തുടങ്ങി

ഉൽപ്പന്നങ്ങളിലെ വൈവിധ്യം ഖാദി ബോർഡിന്റെ മുഖമുദ്രയാവണം: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
 
മലപ്പുറം
ഉൽപ്പന്നങ്ങളിലെ വൈവിധ്യം ഖാദി ബോർഡിന്റെ മുഖമുദ്രയാവണമെന്ന‌് മന്ത്രി കെ ടി ജലീൽ. ഓണം ﹣ ബക്രീദ‌് ജില്ലാ ഖാദി മേളയുടെ  ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഷർട്ടും മുണ്ടുംമാത്രമായി ചുരുങ്ങിയിരുന്ന ഖാദി ഉൽപ്പന്നങ്ങളുടെ ഇടയിലേക്ക‌് പർദയും സഖാവ‌് എന്ന പേരിൽ ഷർട്ടും ഇറക്കാൻ കഴിഞ്ഞത‌് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ‌്സൺ സി എച്ച‌് ജമീല സമ്മാനകൂപ്പൺ വിതരണോദ‌്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് എ പി ഉണ്ണികൃഷ‌്ണൻ 
കൗൺസിലർ പാർവതിക്ക‌് സാരി നൽകി ആദ്യവിൽപ്പന നിർവഹിച്ചു. മികച്ച പ്രകടനം കാഴ‌്ചവച്ച ഖാദി നൂൽപ‌്, നെയ‌്ത്ത‌് തൊഴിലാളികളെ ചടങ്ങിൽ അനുമോദിച്ചു. ഖാദി ബോർഡ‌് വൈസ‌് ചെയർപേഴ‌്സൺ ശോഭന ജോർജ‌്,  നഗരസഭാ വൈസ‌് ചെയർമാൻ പെരുമ്പള്ളി സെയ‌്ത‌്, കൗൺസിലർ കെ വി വത്സല എന്നിവർ സംസാരിച്ചു. സി പി സുജാത സ്വാഗതവും കെ സിയാവുദ്ദീൻ നന്ദിയും പറഞ്ഞു.  
ഈ മാസം 24 വരെയാണ് നഗരസഭാ ബസ‌് സ്റ്റാൻഡ‌് പരിസരത്തെ ഖാദി ഗ്രാമ സൗഭാഗ്യ ഓഫീസിലാണ‌് മേള. 30 ശതമാനം റിബേറ്റിലാണ‌് ഖാദി ഉൽപ്പന്നങ്ങൾ ലഭിക്കുക. ആലപ്പുഴ റെഡിമെയ‌്ഡ‌് യൂണിറ്റിൽ നിർമിച്ച മില്ലേനിയം ഷർട്ട‌്, വണ്ടൂർ, മങ്കട എന്നിവിടങ്ങളിലെ ഖാദി നെയ‌്ത്തുകേന്ദ്രങ്ങളിൽനിന്നുള്ള മുണ്ടുകൾ, ഖാദി പർദ, ബെഡ‌് ഷീറ്റുകൾ, സിൽക്ക‌് സാരി, അലക്കുസോപ്പ‌്, ബാത്ത്സോപ്പുകൾ, നറുതേൻ തുടങ്ങിയവയാണ‌് മേളയിലെ ആകർഷണങ്ങൾ. അടുത്ത ആഴ‌്ചയോടെ സഖാവ‌് ഷർട്ടും മലപ്പുറത്ത‌് വിൽപ്പനയ‌്ക്കെത്തും.
പ്രധാന വാർത്തകൾ
Top