13 November Tuesday
ഷഹിന്റെ കൊലപാതകം

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
 
മേലാറ്റൂർ
ഷഹിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. 
കഴിഞ്ഞ 29നാണ് എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് ഷഹിനെ കൂട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞുകൊന്ന കേസിലെ പ്രതിയായ ആനക്കയം പുള്ളിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 
ആറുദിവസമാണ് കോടതി തെളിവെടുപ്പിനായി അനുവദിച്ചത്. ഇതുപ്രകാരം തിങ്കളാഴ്ച പകൽ 11ന് മുഹമ്മദിനെ തിരിച്ചേൽപ്പിക്കണം. ഞായറാഴ്ച മേലാറ്റൂർ എസ്ഐ പി കെ അജിത്തിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം, തിരൂർ, വളാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിയെയുംകൊണ്ട് തെളിവുശേഖരണം നടത്തി. 
കഴിഞ്ഞ മാസം 13ന് പുഴയിലെറിഞ്ഞ കുട്ടിയുടെ മൃതദേഹം 29ാം തീയതി കടലുണ്ടിപ്പുഴയുടെ കൂട്ടിലങ്ങാടി പടിഞ്ഞാറെമണ്ണ നെച്ചിക്കുറ്റി കാവിൽനിന്നുമാണ് കിട്ടിയത്.
പ്രധാന വാർത്തകൾ
Top