22 September Saturday

വള്ളംമുങ്ങി: മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

തിരൂർ
പടിഞ്ഞാറെക്കര അഴിമുഖത്തിനുസമീപം മത്സ്യവുമായി വരികയായിരുന്ന ഫൈബർ വള്ളംമുങ്ങി. രണ്ടുപേർ അത്ഭുതകര മായി രക്ഷപ്പെട്ടു. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം.
കൂട്ടായി അരയൻ കടപ്പുറം മൂന്നുടിക്കൽ ആബിദിന്റെ ഉടമസ്ഥതയിലുള്ള മർഹബ ബോട്ടിലെ കാരിയർ ഫൈബർ വള്ളമാണ് കടലിൽ മുങ്ങിയത്. 
വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അരയൻകടപ്പുറം കോമൂന്റെ പുരക്കൽ അഷറഫ് (43), ആശാൻപടി കാക്കച്ചിന്റെ പുരക്കൽ മുജീബ് (33) എന്നിവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ശനിയാഴ്ച രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. മർഹബ ബോട്ടിൽനിന്ന് മത്സ്യംപിടിച്ച് പടിഞ്ഞാറെക്കരയിലേക്ക് വരുന്നതിനിടെ ശക്തമായ തിരയിൽ കരിയർ വള്ളത്തിലേക്ക് വെള്ളം ഇരച്ച്  കയറുകയും ഇതേ തുടർന്ന് നിയന്ത്രണംവിട്ട് വള്ളം മുങ്ങുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന രണ്ട‌് എൻജിനുകൾ, പുതുതായി വാങ്ങിയ വല എന്നിവയും കടലിൽ കാണാതായി. 
വള്ളത്തിൽ നിറയെ മത്സ്യവുമുണ്ടായിരുന്നു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് അധികൃതർക്ക് പരാതി നൽകി.
പ്രധാന വാർത്തകൾ
Top