Top
19
Friday, January 2018
About UsE-Paper

4 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌
സജിത്ത്, ബ്ളസിന്‍

 

 
പെരിന്തല്‍മണ്ണ > പെരിന്തല്‍മണ്ണയില്‍ നാല് കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. ചാവക്കാട് ബ്ളാങ്ങാട് കുറുപ്പന്‍വീട്ടില്‍ സജിത്ത് (31), ഗുരുവായൂര്‍ നെമ്മിനി ആലിക്കല്‍ ബ്ളസിന്‍ (കണ്ണന്‍-36) എന്നിവരെയാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ അടിവാരത്ത് വാഹനപരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്. ബൈക്കില്‍ രണ്ട് യുവാക്കള്‍ കഞ്ചാവുമായി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 
രണ്ടുകിലോ തൂക്കംവരുന്ന രണ്ട് പായ്ക്കറ്റുകളിലായാണ് പ്രതികള്‍ കഞ്ചാവ് വില്‍പ്പനക്ക് എത്തിച്ചുകൊടുക്കാറെന്ന് ഡിവൈഎസ്പി പറഞ്ഞു. സജിത്തിന്റെ പേരില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ കേസുള്ളതായി പൊലീസ് പറഞ്ഞു.
സിഐ ടി എസ് ബിനു, എസ്ഐ കമറുദ്ദീന്‍, സ്പെഷ്യല്‍ സ്ക്വാഡിലെ അംഗങ്ങളായ സി പി മുരളീധരന്‍, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ദിനേഷ്, ജയന്‍, സുമേഷ്, അനീഷ്, പ്രദീപ്, പ്രഫുല്‍, വനിതാ സിപിഒ ജയമണി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായവരെ പെരിന്തല്‍മണ്ണ ജെഎഫ്സിഎം കോടതി റിമാന്‍ഡ്ചെയ്തു.