17 November Saturday

കുതിരപ്പുറത്തേറി നൗഫാന്റെ യാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
കാളികാവ്
അഞ്ചച്ചവിടി ഹൈസ്‌കൂളിലെ മൂന്നാം ക്ലാസുകാരൻ നൗഫാന്റെ കുതിരസവാരി കൗതുകമാകുന്നു. മാളൂട്ടിയെന്ന് പേരിട്ട കുതിരയുടെ പുറത്തേറിയാണ് നൗഫാൻ  സ്‌കൂളിലേക്ക് വരുന്നത്. വാഹന പണിമുടക്കിനും ഹർത്താലിനും ഇനി നൗഫാന്റെ കുഞ്ഞുയാത്രയെ മുടക്കാനാവില്ല. ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ വിലക്കയറ്റവും ഈ കൊച്ചുമിടുക്കനെ ബാധിക്കില്ല.  സ്‌കൂളിലേക്കും കളിസ്ഥലത്തേക്കും അങ്ങാടിയിലേക്കുമുള്ള നൗഫാന്റെ യാത്ര കുതിരപ്പുറത്താണ്.  കാളികാവ് ബ്ലോക്കിലെ മികച്ച ക്ഷീരകർഷകനായ പി വി ഉമ്മറിന്റെ മകനാണ് നൗഫാൻ. നാലുമാസംമുമ്പാണ് ഉമ്മർ ഒരു കുതിരയെ വാങ്ങി മകന് സമ്മാനിച്ചത്. ആഴ്ചകൾനീണ്ട പരിശീലനത്തിനുശേഷമാണ് ഈ ഒമ്പത് വയസുകാരൻ കുതിരപ്പുറത്തുകയറിയുള്ള സവാരി പഠിച്ചത്.  കുതിരക്ക് തീറ്റ കൊടുക്കുന്നതും പരിചരിക്കുന്നതും നൗഫാൻതന്നെ. സ്‌കൂളിലെത്തിയാൽ തൊട്ടടുത്ത പുല്ലുള്ള സ്ഥലത്ത് കുതിരയെ കെട്ടിയിടും. നൗഫാന്റെ യാത്ര പ്രദേശവാസികൾക്കും സഹപാഠികൾക്കും കൗതുകമായിരിക്കുകയാണ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top