18 November Sunday

ലോക മുലയൂട്ടല്‍ വാരാചരണത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 

മലപ്പുറം
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാരിലും സമൂഹത്തിലും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ മുലയൂട്ടൽ വാരാചരണത്തിന് തുടക്കമായി. 
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സി എച്ച് ജമീല അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, ജില്ലാ പഞ്ചായത്ത‌് ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ‌്സൺ ഹാജറുമ്മ, ഡിഎംഒ കെ സക്കീന, കുടുംബശ്രീ ജില്ലാ കോ﹣ഓർഡിനേറ്റർ സി കെ ഹേമലത എന്നിവർ സംസാരിച്ചു. മുലയൂട്ടലിന്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്ന വിഷയത്തിൽ ഡോ. പി സജിനിയും ഐഎംഎസ‌് ആക്ടിനെ കുറിച്ച‌് അഡ്വ. ബീന ജോസഫും ക്ലാസെടുത്തു. സി ആർ ലത സ്വാഗതവും എം ജയകുമാർ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത‌് കെട്ടിടത്തിലാരംഭിച്ച മുലയൂട്ടൽ മുറിയുടെ ഉദ‌്ഘാടനവും എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.
ഇന്ത്യൻ അക്കാദമി ഓഫ‌് പീഡിയാട്രിക‌്സും നാഷണൽ നിയോനാറ്റോളജി ഫോറം (എൻഎൻഎഫ‌്) സംസ്ഥാന ഘടകവും എംഇഎസ‌് മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മുലയൂട്ടൽ  വാരാചരണ സംസ്ഥാനതല ഉദ‌്ഘാടനം പെരിന്തൽമണ്ണ എംഇഎസ‌് മെഡിക്കൽ കോളേജിൽ നടന്നു. എൻഎൻഎഫ‌് സെക്രട്ടറി ഡോ. ജയചന്ദ്രൻ ഉദ‌്ഘാടനംചെയ‌്തു. 
പ്രസിഡന്റ‌് ഡോ. ഷുക്കൂർ അധ്യക്ഷനായി. ഡോ. പി എം കുട്ടി, ഡോ. ബാസിം അലി എന്നിവർ സംസാരിച്ചു.  ഡോ. ഫൈസൽ സ്വാഗതവും ഡോ. ബിനേഷ‌് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top