13 November Tuesday

മാഗസിന്‍ കത്തിക്കല്‍ പ്രതിഷേധക്കനലില്‍ അവര്‍ അഭിമന്യുവായി ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
 മലപ്പുറം 
പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം കോളേജിൽ ‘അഭിമന്യു’ എന്ന പേരിൽ വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ മാഗസിൻ കത്തിച്ച ക്യാമ്പസ് ഫ്രണ്ട് നടപടിക്കെതിരെ കലാലയങ്ങളിൽ പ്രതിഷേധ തീ.  
എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ആഹ്വാനപ്രകാരം ബുധനാഴ്ച മുഴുവൻ   കോളേജിലും മതതീവ്രവാദ ശക്തികൾക്ക് താക്കീതായി പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മയും നടന്നു.  ‘ഞാൻ അഭിമന്യു, നീ അഭിമന്യു, നമ്മൾ അഭിമന്യു' മുദ്രാവാക്യവുമായി വിദ്യാർഥികൾ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. 
പാലേമാട് വിവേകാനന്ദ കോളേജിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും എസ്എഫ്‌ഐ എടക്കര ഏരിയാ സെക്രട്ടറി എ അനസ് ഉദ്ഘാടനംചെയ്തു.  യൂണിറ്റ്  പ്രസിഡന്റ് അനുജിത് അധ്യക്ഷനായി.  
ഏരിയാ പ്രസിഡന്റ് കെ ശരത്, യൂണിറ്റ് സെക്രട്ടറി സാമിർ, ഷിബിൽ,  ഹർഷ, അഖിൽ ഇബ്‌നു എന്നിവർ സംസാരിച്ചു.  
ചുങ്കത്തറ മാർത്തോമ കോളേജിൽ എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് കെ ശരത്ത് ഉദ്ഘാടനംചെയ്തു.  യൂണിറ്റ് സെക്രട്ടറി അക്ഷയ്, പ്രസിഡന്റ് കിറ്റ്‌ലി, ജില്ലാ കമ്മിറ്റി അംഗം അക്ഷര എന്നിവർ സംസാരിച്ചു. 
മൂത്തേടം ഫാത്തിമ കോളേജിൽ യൂണിറ്റ് സെക്രട്ടറി കെ എസ് ജിതിൻ, പ്രസിഡന്റ് ജിബിൻ സണ്ണി, വിപിൻദാസ്, മുഹസിൻ, ഫസ്‌നാ റഷീദ്  എന്നിവർ സംസാരിച്ചു.
വളാഞ്ചേരി യിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എം ഫൈസൽ ഉദ്ഘാടനംചെയ്തു. ജിത്തു കൃഷ്ണ, എ പി  അഞ്ജന, എം ഷബീർ, വൃന്ദ രാജ് എന്നിവർ സംസാരിച്ചു. 
കൊണ്ടോട്ടിയിൽ നടന്ന പരിപാടി ഷബീബ് മല്ലൂഫ് ഉദ്ഘാടനംചെയ്തു. കെ മൃദുല, പി സനീഷ് എന്നിവർ സംസാരിച്ചു. 
മഞ്ചേരിയിൽ കെ ശിഹാബ‌് ഉദ്ഘാടനംചെയ്തു, ഇ എം സുഹൈൽ, കെ ശരത്, വി അഭിജിത്ത് എന്നിവർ സംസാരിച്ചു. നിലമ്പൂർ അമൽ കോളേജിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രശ്മി ഉദ്ഘാടനംചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top