Top
25
Saturday, November 2017
About UsE-Paper

എംഎല്‍എക്കെതിരെ കരിങ്കൊടി; സംഘര്‍ഷമുണ്ടാക്കി കോണ്‍ഗ്രസ്

Wednesday Nov 1, 2017
വെബ് ഡെസ്‌ക്‌

 

വണ്ടൂര്‍ >  സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപ്പട്ടികയിലുള്ള എ പി അനില്‍കുമാര്‍ എംഎല്‍എയെ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സമാധാനപരമായ പ്രതിഷേധം മുതലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി.
വണ്ടൂര്‍ ഗേള്‍സ് സ്കൂളില്‍ നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. കരിങ്കൊടി കാണിക്കുമെന്ന തീരുമാനപ്രകാരം രാവിലെ ഒമ്പതോടെ പ്രവര്‍ത്തകര്‍ വണ്ടൂര്‍ ഗേള്‍സ് സ്കൂളിന് മുന്നിലെത്തി. കഴിഞ്ഞദിവസം വാണിയമ്പലത്ത് എംഎല്‍എക്കെതിരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തിരുന്നു. ഇതിനാല്‍, വണ്ടൂര്‍ സിഐ എ ജെ ജോണ്‍സണ്‍, എസ്ഐ പി ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍  പൊലീസിനെ വിന്യസിച്ചിരുന്നു. എംഎല്‍എ മഞ്ചേരി റോഡിലൂടെ വരുമെന്ന ധാരണയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ ആ ഭാഗത്ത് കേന്ദ്രീകരിക്കുകയും പൊലീസ് പ്രവര്‍ത്തകര്‍ക്ക് ചുറ്റും വലയം തീര്‍ക്കുകയുംചെയ്തു. ഒമ്പതരക്കെത്തുമെന്ന് പറഞ്ഞ എംഎല്‍എ ഒരുമണിക്കൂറോളം വൈകിയാണ് എത്തിയത്. അപ്രതീക്ഷിതമായി എതിര്‍ദിശയില്‍ നിന്ന് ചീറിപ്പാഞ്ഞുവന്ന എംഎല്‍എയുടെ വാഹനം സമാധാനപരമായി കരിങ്കൊടിവീശി പ്രതിഷേധിക്കാന്‍ നില്‍ക്കുന്ന പ്രവര്‍ത്തകരുടെ മുന്നില്‍ വന്നുനില്‍ക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുകയും കറുത്ത കൊടികള്‍ വീശുകയുംചെയ്തു. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ ടൌണില്‍ പ്രകടനം നടത്തിപിരിഞ്ഞു. എന്നാല്‍, എംഎല്‍എക്ക് പൊലീസ് സംരക്ഷണമൊരുക്കിയില്ലെന്നുപറഞ്ഞ് സ്കൂളില്‍ പ്രവേശിക്കാതെ പൊലീസിനുനേരെ തിരിയുകയായിരുന്നു കോണ്‍ഗ്രസുകാര്‍. വണ്ടൂര്‍ സിഐ എ ജെ ജോണ്‍സണോട് എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തട്ടിക്കയറുകയും വണ്ടൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിക്കുകയുംചെയ്തു. സ്റ്റേഷന്‍ കവാടം ഉപരോധിച്ചതോടെ വണ്ടൂര്‍-മഞ്ചേരി റോഡില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.